കൊച്ചി: വിവിധ മേഖലകളിലെ പ്രവര്‍ത്തനമികവിനുള്ള കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) എക്സലന്‍സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
മാധ്യമരംഗത്തെ മൂല്യാധിഷ്ഠിതവും സാമൂഹ്യ പ്രതിബദ്ധതയാർന്നതുമായ ഇടപെടലുകള്‍ക്കും സാമൂഹ്യസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് പുരസ്കാരം സമർപ്പിച്ചു.
കേരള കത്തോലിക്കാസഭയുടെ വിലങ്ങാട് പുനരധിവാസ ദൗത്യത്തിനു നേതൃത്വം നല്കിയ കെസിബിസി ജെപിഡി കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലും പുരസ്കാരത്തിന് അര്‍ഹനായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി റിലീജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.